 
കുറുപ്പംപടി: കൂവപ്പടി പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് പതിമൂന്നാം വാർഡിൽ നിർമ്മിക്കുന്ന മാവിൻ ചുവട് കരിപ്പേലി പാടം, മാവിൻ ചുവട് കുളവയൽ പാടം എന്നീ റോഡുകളുടെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം ചെയ്യുന്നു.ബ്ലോക്ക് മെമ്പർ അജിത് കുമാർ, മുൻ മെമ്പർ ഫെജിൻ പോൾ,കെ പി വർഗീസ്, അഖിൽ വർഗീസ്, യോഹന്നാൻ പിട്ടാപ്പിള്ളി,പി കെ സാജു, ശാന്തമ്മ വർഗീസ്, അയ്യപ്പൻ, സാജിൻ കാളാം പറമ്പിൽ, പ്രസന്ന പോൾ, ആ നി ജോൺ, എന്നിവർ സംബന്ധിച്ചു.