പെരുമ്പാവൂർ: മകളുടെ ആർഭാടവിവാഹം ഒഴിവാക്കി പാവപ്പെട്ടവർക്ക് 40 സെന്റ് സ്ഥലം സൗജന്യമായി നൽകിയ ഷാജി നെല്ലിക്കലിനെ സംസ്‌കാര സാഹിതി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പൊന്നാടയും ഉപഹാരവും നൽകി ബെന്നി ബഹനാൻ എം.പി. യോഗം ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പെരുമ്പാവൂർ നിയോജക മണ്ഡലം ചെയർമാൻ അജിത് കടമ്പനാട് അദ്ധ്യക്ഷത വഹിച്ചു. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ്, ഷീബ രാമചന്ദ്രൻ , മണ്ഡലം പ്രസിഡന്റുമാരായ വി.എച്ച്.മുഹമ്മദ്, അരുൺ പോൾ ജേക്കബ്ബ്, ഡി.സി.സി. സെക്രട്ടറി എം.ടി.ജോയി, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ. എൻ.സുകുമാരൻ,ടി. എം.കുര്യാക്കോസ്, എം.പി. സതീശൻ, എൽദോ മോസസ്, രാജു മാത്താറ, എം.പി. ജോർജ്, അലി മൊയ്തീൻ,പഞ്ചായത്ത് മെമ്പർ അനിൽ കുമാർ, സുരേഷ് തോപ്പിൽ, ചെറിയാൻ പുത്തൻപുരയ്ക്കൽ, സി.പി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.