കൊച്ചി : കേരള ഗ്രാമീൺ ബാങ്കിന്റെ എല്ലാ ശാഖകളിലും ഇന്ന് രാവിലെ 10 മുതൽ അദാലത്ത് സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എടുത്തിട്ടുള്ള വായ്പ കുടിശികയായിട്ടുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് റീജിയണൽ മാനേജർ കെ.ഹരീന്ദ്രൻ അറിയിച്ചു.