photo
സഹോദരൻ അയ്യപ്പൻ വെങ്കലശില്പത്തിന്റെ അവസാന മിനുക്ക്‌ പണിയിൽ ശില്പി വിൽസൻ പൂക്കായി

വൈപ്പിൻ: സാമൂഹ്യപരിഷ്‌കർത്താവ് സഹോദരൻ അയ്യപ്പന്റെ അർദ്ധകായ വെങ്കലശില്പം ചെറായിയിലെ സഹോദരൻ ജന്മഗൃഹത്തിൽ സ്ഥാപിക്കുന്നു. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ കേരള ലളിത കലാഅക്കാഡമിയാണ് ശില്പം സ്ഥാപിക്കുന്നത്.

ശില്പി വിൽസൺ പൂക്കായ് രൂപകല്പന ചെയ്ത വെങ്കലശില്പം നാളെ (ചൊവ്വ) വൈകിട്ട് നാലിന് സ്മാരകകമ്മിറ്റി ചെയർമാൻ പ്രൊഫ. എം.കെ. സാനു നാടിന് സമർപ്പിക്കും. എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പി.വി. ബാലൻ, സഹോദരൻ സ്മാരകം സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ, വൈസ് ചെയർമാൻ സിപ്പി പള്ളിപ്പുറം, ശില്പി വിൽസൺ പൂക്കായ് എന്നിവർ പ്രസംഗിക്കും.