onb
ഐശ്വര്യ ഗ്രാമീണ വായനശാലയിൽ നല്കിയ ജന പ്രതിനിധികൾക്ക് സ്വീകരണ പരിപാടി കുന്നത്തുനാട് പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കൺവീനർ പി.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാലയിൽ ജന പ്രതിനിധികൾക്ക് സ്വീകരണം നല്കി. കുന്നത്തുനാട് പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കൺവീനറും,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഞ്ചേരി മേഖല പ്രസിഡന്റുമായ പി.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.എ.വിനോദ് കുമാർ അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ലിസ്സി അലക്‌സ്,അനു അച്ചു, നിസ്സാർ ഇബ്രാഹിം, കെ.കെ. മീതിയൻ,അബുബക്കർ എന്നിവരും കെ.പി.ഷാജി, പി.കെ.അലി തുടങ്ങിയവരും സംസാരിച്ചു.