
മുളന്തുരുത്തി: ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന വികസന സെമിനാർ എം.എൽ.എ അഡ്വ.അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് അദ്ധ്യക്ഷനായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു.പി.നായർ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സിജു കെ.കെ പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൽദോ ടോംപോൾ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുലിയറ്റ്.ടി.ബേബി തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് സ്വാഗതം പറഞ്ഞു.