subham-lama
പ്രതി ശുഭംലാമ

കൊച്ചി: ചേരാനെല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിൽനിന്നും ഒന്നരലക്ഷംരൂപ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശി ശുഭം ലാമയാണ് (27) പൊലീസിന്റെ പിടിയിലായത്. മോഷണത്തിനുശേഷം കേരളംവിട്ട പ്രതിയെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. ചേരാനല്ലൂരിലെ ട്രാൻസ് ഡൈനാമിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.
കഴിഞ്ഞമാസം 24 ന് പുലർച്ചെയാണ് സംഭവം. കമ്പനിയിലെ ഷട്ടറിന്റെയും പണം സൂക്ഷിച്ചിരുന്ന ഷെൽഫിന്റെയും താക്കോലുകൾ കൈക്കലാക്കിയാണ് ശുഭം കവർച്ച നടത്തിയത്. സൈബർസെല്ലിന്റെ സഹായത്തോടെ പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചായിരുന്നു അറസ്റ്റ്. ചേരാനെല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ വി.കെ. വിജയരാഘവൻ,എസ്.ഐമാരായ കെ.എം. സന്തോഷ്‌മോൻ, എൽദോ, സി.പി.ഒമാരായ എൻ.എ.അനീഷ്, പ്രശാന്ത് ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.