
പറവൂർ: കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതാംക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. വെടിമറ തോപ്പിൽപറമ്പ് ഹാറുദീന്റെയും റംസിയുടെയും മകൻ ഹാഷിമാണ് (14) മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ഫയർഫോഴ്‌സും മത്സ്യബന്ധനത്തൊഴിലാളികളും ചേർന്നു ഹാഷിമിനെ കരയ്ക്കുകയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം കബറടക്കും. സഹോദരങ്ങൾ: ഹാഫിസ്, ഹന്ന ഫാത്തിമ, ഹനാൻ.