കൊച്ചി: രണ്ടര കിലോയോളം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വാത്തുരുത്തി സ്വദേശി സിറാജുദ്ദീൻ (46), ഫോർട്ടുകൊച്ചി സ്വദേശി മുനാഫ് ഖാൻ (32) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തത്. എറണാകുളം ഗേൾസ് സ്കൂളിന് സമീപം വീട് വാടകയ്ക്കെടുത്തായിരുന്നു കഞ്ചാവ് വില്പന. സംഘത്തിൽ ഒരാൾ കൂടി ഉള്ളതായാണ് സൂചന. തമിഴ്നാട്ടിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.