 
പെരുമ്പാവൂർ: കുന്നത്തുനാട് എസ്.എൻ.ഡി.പിയൂണിയന്റെ കീഴിലുള്ള 858-ാം നമ്പർ നീലീശ്വരം ശാഖാഭരണ സമിതി തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചുമതലയേറ്റു.പ്രസിഡന്റായി കെ. ഡാലി, വൈസ് പ്രസിഡന്റായി സജിനി സന്തോഷ്, സെക്രട്ടറിയായി എ.കെ.ഷൈള, യൂണിയൻ കമ്മിറ്റി അംഗമായി പി.എൻ.സോമൻ, ഭരണ സമിതി അംഗങ്ങളായി കെ.ആർ.രതീഷ്, കെ.വി.മനോജ് ഡി.ഉണ്ണികൃഷ്ണൻ ,ഷീന സജീവ്, കെ.പി.പ്രവീൺ, അജി പൊന്നപ്പൻ, എൻ.പി. കുഞ്ഞുമോൻ എന്നിവരേയും ശാഖാ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി ഡി.ചന്ദ്രബോസ്, വ്രണമട്ടത്താൻ, സിനാജി സുധീർ തന്നിവരാണു തിരഞ്ഞെടുക്കപ്പെട്ടത്. യൂണിയൻ അഡ്മിനിട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണൻ പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.