തൃപ്പൂണിത്തുറ: കേരളത്തെ ലോകത്തിലെ ആയുർവേദ ഹബ്ബാക്കി മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ സർവകലാശാലയ്ക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ 176 വിവിധ തസ്തികകൾ

സൃഷ്ടിച്ചെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എം. സ്വരാജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, പ്രൊ. വൈസ് ചാൻസലർ ഡോ. സി.പി.വിജയൻ ,നഗരസഭാ അദ്ധ്യക്ഷ രമാ സന്തോഷ്, ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ.ടി.ഡി ശ്രീകുമാർ, രജിസ്ട്രാർ ഡോ.എ.കെ. മനോജ് കുമാർ, കൗൺസിലർ നിമ്മി രഞ്ജിത്ത് ,ഡോക്ടർമാരായ എം.കെ.സി നായർ, സി. രത്നാകരൻ, എ. നളിനാക്ഷൻ തുടങ്ങിയവർ സംബന്ധിച്ചു.