കുറുപ്പംപടി: മാതൃഭാഷ ദിനത്തിൽ കുറുപ്പംപടി പബ്ലിക്ക് ലൈബ്രറിയിൽ രക്തപരിശോധന ക്യാമ്പ് നടത്തി.എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി കെ സോമൻ ഉദ്ഘാടനം നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ് അഡ്വ എം ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ സെക്രട്ടറി അരുൺ പ്രശോഭ് , ലൈബ്രേറിയൻ ബേസിൽ എന്നിവർ സംസാരിച്ചു.