krishnajith-19
കൃഷ്ണജിത്ത്

കോതമംഗലം: കോതമംഗലം കറുകടം ചിറപ്പടിക്കടുത്തുള്ള പാറക്കടവ് ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് നാലുമണിയോടെ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ പുതുപ്പാടി മരിയൻ അക്കാഡമിയിലെ ഒന്നാംവർഷ ബി.സി.എ വിദ്യാർത്ഥി തൃശൂർ സ്വദേശി കൃഷ്ണജിത്താണ് (19 ) മരിച്ചത്. കോതമംഗലം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: ജിധിൻ, മാതാവ്: നിജി. സഹോദരൻ: കൗശിക്ക്‌.