കൊച്ചി: തൃക്കാക്കര മാമ്പിള്ളിപറമ്പ് മാതൃകലൈനിൽ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻപുരയ്ക്കൽ സദാനന്ദന്റെ ( സജി )മകൾ ചിഞ്ചുവിനെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു.
സദാനന്ദന്റെ ബന്ധുവിന്റെ സഞ്ചയനമായിരുന്നു ഇന്നലെ. സംഭവദിവസം രാത്രി മാതാപിതാക്കൾ ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. ഇവർ തിരികെ എത്തിയപ്പോഴാണ് വീടിന്റെ ഹാളിലെ ഫാനിൽ മകളെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തൃക്കാക്കര പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.