deepa

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ബ്രാഞ്ച് ചെയർമാനായി രഞ്ജിത്ത് ആർ. വാര്യർ, സെക്രട്ടറിയായി ദീപ വർഗീസ് എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായ കെ.വി. ജോസ് (വൈസ് ചെയർമാൻ), അലൻ ജോസഫ് (ട്രഷറർ), എ. സലിം (സിക്കാസ ചെയർമാൻ), റോയ് വർഗീസ്, പി.ആർ. ശ്രീനിവാസൻ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ). 27ന് ക്രൗൺ പ്ലാസയിൽ നടക്കുന്ന ചടങ്ങിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും. ബ്രാഞ്ച് മുൻ ചെയർമാൻ കെ.കെ. രാമചന്ദ്രന്റെ മകനായ രഞ്ജിത്ത് വാര്യർ എറണാകുളം ക്ഷേത്ര ക്ഷേമ സമിതി ട്രഷററും ഹൈബി ഈഡൻ എം.പി നേതൃത്വം നൽകുന്ന സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റ് സഹ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമാണ്. നന്മ ഫൗണ്ടേഷൻ സെക്രട്ടറി, മിഷൻ ബെറ്റർ ടുമോറോ മാനേജിംഗ് ട്രസ്റ്റി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.