ഏലൂർ: നഗരസഭയിൽ ബഡ്‌ജറ്റ് വൈസ് ചെയർപേഴ്‌സണും ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ലീലാ ബാബു അവതരിപ്പിച്ചു.

10 കോടി രൂപ ചെലവിൽ വാണിജ്യ സമുച്ചയങ്ങളോടുകൂടിയ ആസ്ഥാന മന്ദിരം നിർമ്മിക്കും. കുടിവെള്ള പ്രശ്നത്തിന് 25 ലക്ഷം , ഭവനരഹിതർക്ക് 80 ലക്ഷം , ക്ലീൻ ഏലൂരിന് 10 ലക്ഷം, മോഡുലാർ ടോയ്‌ലറ്റ് 10 ലക്ഷം, സ്വയംതൊഴിൽ സംരംഭം 20 ലക്ഷം, മരാമത്ത് പണികൾക്ക് 1 കോടി 50 ലക്ഷം, കൃഷി 38 ,50000 ലക്ഷം തുടങ്ങി 28 ഓളം ബജറ്റ്നിർദേശങ്ങളും, വിഭാവനം ചെയ്യുന്ന 9 പദ്ധതികളുമാണ് അവതരിപ്പിച്ചത്.

നഗരസഭാ ചെയർമാൻ ഏ.ഡി.സുജിൽ അദ്ധ്യക്ഷത വഹിച്ചു.