കൊച്ചി: കേന്ദ്ര സർക്കാരിന്റെ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ, തിരുവാങ്കുളം മഹാത്മ സ്റ്റഡി സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ദേശീയ മാതൃഭാഷാദിനം ആചരിച്ചു. കേശവൻപടി മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന ചടങ്ങ് കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ ജില്ലാ ഓഫീസർ എൽ.സി. പൊന്നുമോൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജെറി ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ഡോ. സി.എൻ. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പി.പി. അജിമോൻ, വൈശാഖ് വിജയകുമാർ, എം. രഞ്ജിത്ത്കുമാർ, സെക്രട്ടറി അഭിരാമി ജയന്ത്, ആർ. കൃഷ്ണാനന്ദ് എന്നിവർ സംസാരിച്ചു.