വെെപ്പിൻ: മുനമ്പം പള്ളിപ്പുറം മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. രണ്ടാഴ്ച്ചയിൽ കൂടുതലായി പ്രദേശത്ത് കുടിവെള്ളമെത്തിയിട്ട്. പാചകാവശ്യത്തിന് പോലും വെള്ളം ലഭിക്കാതെ നാട്ടുകാർ വലയുകയാണ്. ശുദ്ധജലത്തിനായി മറ്റു സ്രോതസ്സുകൾ ഒന്നുമില്ലാത്ത പ്രദേശത്ത് സ്വന്തമായി പണം മുടക്കി വെള്ളം ടാങ്കറിൽ കൊണ്ടുവരേണ്ട അവസ്ഥയാണ് നിലവിൽ. കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുമ്പോഴും വെെപ്പിൻ മുനമ്പം മേഖലയിൽ പെെപ്പ് പൊട്ടി വെള്ളം പാഴാകുന്നതും സ്ഥിരം കാഴ്ച്ചയാവുകയാണ്.