
കൊച്ചി: കേരളത്തിലെ 136 തീരദേശ പഞ്ചായത്തുകളെ കോസ്റ്റൽ സോൺ രണ്ടിൽ ഉൾപ്പെടുത്തണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് പുതിയ കോസ്റ്റൽ സോൺ മാനേജ്മെന്റ് പദ്ധതി തയ്യാറാക്കുമ്പോൾ അധികൃതർ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇൗ ആവശ്യമുന്നയിച്ച് 2018 ഡിസംബർ പത്തിന് പരിസ്ഥിതിവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് കത്തു നൽകിയിരുന്നു. എറണാകുളം ജില്ലയിലെ ആലങ്ങാട് പഞ്ചായത്തിനെ അവികസിത മേഖലയെന്നു കണക്കാക്കി കോസ്റ്റൽ സോൺ മൂന്നിൽ ഉൾപ്പെടുത്തിയതിനെതിരെ പാനായിക്കുളം സ്വദേശി സെലിൽ മൊയ്തീൻ നൽകിയ ഹർജിയാണ് പരിഗണിച്ചത്.