കുറുപ്പംപടി: വല്ലം പഴയ പാലം പൊളിച്ച് പുതിയ പാലം പണിയുന്നതിന്റെ ഭാഗമായി പഴയ പാലത്തിലൂടെ സ്ഥാപിച്ചിരിക്കുന്ന ജല വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ നാളെ (ബുധൻ) മുതൽ വ്യാഴം വരെ രായമംഗലം പഞ്ചായത്തിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.