എരൂർ: പലതവണ ആവശ്യപ്പെട്ടിട്ടും മാലിന്യം നീക്കാൻ ശുചീകരണത്തൊഴിലാളികളെ നിയമിക്കാത്ത തൃപ്പൂണിത്തുറ മുനിസിപ്പിലാറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ച് റസിഡന്റ്സ് അസോസിയേഷൻ രംഗത്തെത്തി മാലിന്യ കൂമ്പാരം നിർമ്മാർജനം ചെയ്തു.
പൊതുജനം കടന്നു പോകുന്ന റോഡിന്റെ വശങ്ങളിൽ ജൈവമാലിന്യങ്ങൾ അഴുകി ദുർഗന്ധം വമിക്കുന്നത് ഇവിടെ നിത്യസംഭവമാണ്. തെരുവുനായ്ക്കളുടെ ശല്യവും കുറവല്ല. ഒടുവിൽ 49-ാം വാർഡിലെ മാറങ്കര റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ മുന്നിട്ടിറങ്ങി 1000രൂപ വാടക കെടുത്ത് ജെ.സി.ബി ഉപയോഗിച്ചാണ് മാലിന്യം സംസ്കരിച്ചത്. മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു.