club
ടീച്ചേഴ്‌സ് ക്ലബ്ബ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ ചോദ്യപേപ്പർ നിർമ്മാണ ശില്പശാലയിൽ തയ്യാറാക്കിയ ചോദ്യപേപ്പറുകൾ കടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഐ.ബിന്ദു പ്രകാശനം നിർവഹിക്കുന്നു

കോലഞ്ചേരി: പൊതുവിദ്യാഭ്യാസ വകുപ്പ് നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഏപ്രിൽ മാസത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന എൽ.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകൾ തയ്യാറാക്കി. ടീച്ചേഴ്‌സ് ക്ലബ്ബ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ ചോദ്യപേപ്പർ നിർമ്മാണ ശില്പശാലയിൽ തയ്യാറാക്കിയ ചോദ്യപേപ്പറുകൾ കടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഐ.ബിന്ദു പ്രകാശനം ചെയ്തു. ടീച്ചേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ടി.വി.പീ​റ്റർ, കെ.വി. എൽദോ, കെ.എം.നൗഫൽ, അനിത തോമസ്, ടി.എസ്.അനുഷ,ടി. ശിവപ്രസാദ് ,മെറിൻ റിൻമാർക്ക് എന്നിവർ നേതൃത്വം നൽകി.