കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ഭാഗമായ സ്ത്രീകളുടെ ശൃംഖല നാമിന്റെ മൂന്നാമത് വാർഷിക ആഘോഷങ്ങൾ പെൺമ 2021 കോതമംഗലത്ത് എന്റെ നാട് ഗ്രൗണ്ടിൽ നടന്നു. ആയിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന വാർഷിക ആഘോഷം പ്രമുഖ ചലച്ചിതാരം അനുശ്രീ ഉദ്ഘാടനം ചെയ്തു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു.ഇരുപതിനായിരത്തിൽ അധികം അംഗങ്ങളുള്ള കൂട്ടായ്മയാണ് എന്റെ നാടിന് കീഴിൽ പ്രവർത്തിക്കുന്ന മൈക്രേ സംരംഭങ്ങളുടെ കൂട്ടായ്മയായ നാമിൽ. പെൺമ എന്ന പേരിൽ മൂന്നാം തവണയാണ് വാർഷികം ആഘോഷിക്കുന്നത്. വൈസ് ചെയർപേഴ്‌സൻ ബിജി ഷിബു, നാം ചെയർപേഴ്‌സൻ ഫേബ ബെന്നി, എന്റെ നാട് ജനറൽ കൺവീനർ പ്രൊഫ: കെ.എം.കുര്യാക്കോസ്, ഹൈപവർ കമ്മിറ്റി അംഗങ്ങളായ കെ. പി. കുര്യാക്കോസ്, ജോർജ്ജ് അമ്പാട്ട്, സി.കെ. സത്യൻ, ജോർജ്ജ് കുര്യപ്പ്, പി.എ.സോമൻ, പാദുഷ പി.എ, എം.യു.ബേബി, ശലോമി എൽദോസ് ,റീന സോണി, ഉഷ ബാലൻ, ജിജി എൽദോസ്, പി.പ്രകാശ്, ജോഷി പി.പി.തുടങ്ങിയവർ പ്രസംഗിച്ചു.