കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സാ വിഭാഗത്തിലെ പുനർനിർമിച്ച കോബോൾട്ട് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഫ്രേറ്റർ മേരി ഫൗണ്ടേഷനുമായി സഹകരിച്ച് 1.10 കോടി രൂപ ചെലവഴിച്ചാണ് റോട്ടറി കൊച്ചി യുണൈറ്റഡ് കോബാൾട്ട് യൂണിറ്റ് പുനർനിർമിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിർവഹിച്ചു. ആയിരക്കണക്കിന് കാൻസർ രോഗികൾക്ക് ആശ്വാസപ്രദമേകുന്നതും ഏറ്റവും ചെലവ് കുറഞ്ഞതുമായ സംവിധാനമാണ് കോബോൾട്ട് യൂണിറ്റ്.