പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിൽ 2019-2020 സാമ്പത്തിക വർഷത്തെ പ്രവർത്തന ലാഭത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം ഓഹരിയുടമകൾക്ക് ഡിവിഡന്റ് നൽകുന്നു. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് നിർവഹിച്ചു. കെ.എസ്. ജനാർദ്ദനൻ, രാജു ജോസ്, എം.ജി. നെൽസൺ, ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്സി എന്നിവർ സംസാരിച്ചു. മുൻകൂട്ടി ക്രമപ്പെടുത്തിയ രീതിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വരും ദിവസങ്ങളിൽ വിതരണം നടക്കും.