road
തൃക്കളത്തൂര്‍ കാവുംപടി-കുന്നുകുരുടി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു.......................

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂർ കാവുംപടികുന്നുകുരുടി റോഡിന്റെയും തൃക്കളത്തൂർ കാവുംപടി കനാൽ പാലത്തിന്റെയും നിർമ്മാണത്തിന് തുടക്കമായി. തൃക്കളത്തൂർ കാവുംപടികുന്നുകുരുടി റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർചെയ്യുന്നതിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 68ലക്ഷം രൂപയും തൃക്കളത്തൂർ കാവുംപടി കനാൽ പാലത്തിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 16ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമിക്കുന്നത്. പായിപ്ര ഗ്രാമപഞ്ചായത്തിലെ കാവുംപടിയിൽ നിന്നും ആരംഭിച്ച് പഞ്ചായത്ത് അതിർത്തിയായ മില്ലുംപടി വരെയുള്ള ഭാഗം ബി.എം.ബി.സി നിലവാരത്തിൽ ടാർചെയ്ത് മനോഹരമാക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. റോഡിലെ ഓടകളുടെ നവീകരണം, കോൺഗ്രീറ്റ്, ദിശ ബോർഡുകൾ സ്ഥാപിക്കൽ, റിഫ്‌ളക്ട് ലൈറ്റുകൾ സ്ഥാപിക്കൽ അടയ്ക്കമുള്ള ജോലികളാണ് പൂർത്തിയാക്കുന്നത്. തൃക്കളത്തൂർ കാവുംപടിചാരപ്പാട്ട് റോഡിൽ പെരിയാർവാലി കനാലിന് കുറുകെയുള്ള പാലം പൊളിച്ച് പുതിയ പാലം നിർമിക്കുന്നതിനാണ് 16ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. 50വർഷം മുമ്പ് നിർമിച്ച പാലം കാലപഴക്കാത്താൽ പൊട്ടിപൊളിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. പാലത്തിന് വീതികുറവും വാഹനഗതാഗതത്തിന് തടസമായിരുന്നു. 6മീറ്റർ വീതിയിലാണ് പുതിയ പാലം നിർമിക്കുന്നത്. റോഡിന്റെയും പാലത്തിന്റെയും നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിച്ചു. മുൻജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി.വിനയൻ, മെമ്പർമാരായ സുകന്യ അനീഷ്, എൽജി റോയി, വിവിധ കക്ഷിനേതാക്കളായ കെ.കെ.ശ്രീകാന്ത്, അജിൻ അശോകൻ, എൽദോസ് പനംകുറ്റിയിൽ, കെ.എസ്.ദിനേശ്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.