പറവൂർ: ഹിന്ദുഐക്യവേദി പറവൂർ മുനിസിപ്പൽ സമിതി കൺവെൻഷൻ സംസ്ഥാന സമിതിയംഗം കെ.ആർ. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാടവന ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പത്മജ രവീന്ദ്രൻ, പ്രൊഫ. കെ.സതീശബാബു, ടി.എ. ബാലചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ. ഹരിദാസൻ (രക്ഷാധികാരി) കെ.കെ. ഗോപി (പ്രസിഡന്റ്) കെ.എൽ.ശശിധരൻ, സി.ജി. ശ്രീധരപൈ (വൈസ് പ്രസിഡന്റ്) കെ.ആ|. മോഹനൻ (ജനറൽ സെക്രട്ടറി) കെ.ആർ.കൃഷ്ണകുമാർ (സെക്രട്ടറി) അരവിന്ദാക്ഷൻ പഠാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.