m
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും ജനകീയവിജ്ഞാനോത്സവവും രായമംഗലം പബ്ലിക് ലൈബ്രറിയിൽ എസ്.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി: ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും ജനകീയവിജ്ഞാനോത്സവവും നടത്തി. രായമംഗലം പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി .അജയകുമാർ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമ വർഗീസ്, ബ്ലോക്ക് മെമ്പർമാർ ബിന്ദു ഗോപിനാഥ്, അംബിക മുരളീധരൻ, വാർഡ് മെമ്പർമാരായ ഫെബിൻ പോൾ, മാത്യൂ ജോസ് തരകൻ, രാജി ബിജു എന്നിവർക്ക് സ്വീകരണം നൽകി. ജനകീയ വിജ്ഞാന സദസ് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ ഉപാദ്ധ്യക്ഷൻ എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി. മനോജ് അധ്യക്ഷനായി. സെക്രട്ടറി കെ.എൻ.കുമാരൻ സംസാരിച്ചു.