reji
കാർഷിക ഗ്രാമ വികസന ബാങ്ക് കാർഷിക വായ്പാ പദ്ധതിയിൽ വാങ്ങിയ കൊയ്ത്തു മെതി യന്ത്രത്തിന്റെ താക്കോൽ ബാങ്ക് പ്രസിഡന്റ്‌ സി. കെ.റെജി കർഷകനായ കെ. വി തങ്കമണിക്ക് കൈമാറി

മുളന്തുരുത്തി : കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് കാർഷിക വായ്പാ പദ്ധതിയിൽ വാങ്ങിയ കൊയ്ത്തു മെതി യന്ത്രത്തിന്റെ താക്കോൽ കർഷകർക്ക് കൈമാറി. ബാങ്ക് പ്രസിഡന്റ്‌ സി. കെ.റെജി കർഷകനായ കെ. വി തങ്കമണിക്ക് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. തിരുമറയൂർ പാടശേഖരത്തിലെ കൊയ്ത്തുത്സവം എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സാലി പീറ്റർ, ഗ്രാമപഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബോബൻ കുര്യാക്കോസ്, കൃഷി ഓഫീസർ ഡൗളിൻ ടോം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.