കൊച്ചി: കൊവിഡ് വാക്സിൻ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിലെ മുൻഗണന പട്ടികയിൽ ക്ഷീരമേഖലയെക്കൂടി പരിഗണിക്കണമെന്ന് ആവശ്യം.
ഉത്പാദനം, സംഭരണം, സംസ്കരണം, വിതരണം തുടങ്ങി വിവിധ തലങ്ങളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ഷീരമേഖലയെ അത്യാവശ്യ സർവീസായി പരിഗണിച്ച് വാക്സിൻ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിൽ മുൻഗണനാലിസ്റ്റിൽ പരിഗണിക്കണമെന്ന് മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ആവശ്യപ്പെട്ടു.