മൂവാറ്റുപുഴ: ജനകീയ ആസൂത്രണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 28ന് രാവിലെ 10മുതൽ മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ജനകീയ വികസന വിജ്ഞാനോത്സവം സംഘടിപ്പിക്കും. ജനകീയ വികസന വിജ്ഞാനോത്സവ നടത്തിപ്പാനായി രൂപികരിച്ച സംഘടകസമതി യോഗം താലൂക്ക് ലൈബ്രറികൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറികൗൺസിൽ താലൂക്ക് സെക്രട്ടറി സി.കെ.ഉണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. കുമാരനാശാൻ ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് , ജോസ്ജേക്കബ് പി.കെ.ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ഗോപി കോട്ടമുറിക്കൽ, ജിനുആന്റണി, ജോസ് കരിമ്പന , കെ.പി.രാമചന്ദ്രൻ, പി.ബി.രതീഷ്, സിന്ധു ഷൈജു( രക്ഷാധികാരികൾ), കെ.എൻ.മോഹനൻ( ചെയർമാൻ), രജീഷ് ഗോപിനാഥ് ( കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.