കാലടി:തൊഴിലുറപ്പു തൊഴിലാളി യൂണിയൻ കാഞ്ഞൂർ പഞ്ചായത്ത് കൺവെൻഷൻ യൂണിയൻ ഏരിയ ജോയിറ്റ് സെക്രട്ടറി പി.മനോഹരൻ ഉദ്ഘാടനം ചെയ്തു. പി.തമ്പാൻ അദ്ധ്യക്ഷനായി യോഗത്തിൽ കെ.പി.ബിനോയി, ചന്ദ്രവതിരാജൻ, എം.ജി.ഗോപിനാഥ്,എം.കെ.ലെനിൻ, ആൻസിജി ജോ,ടി .എൻ. ഷൺമുഖൻ,ജിൻസിഷാജു, റിൻസിസാജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ പി തമ്പാൻ (പ്രസിഡന്റ്),ആൻസിജിജോ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.