
കൊച്ചി: ടി.ജെ. വിനോദ് എം.എൽ.എയുടെ സ്വപ്നപദ്ധതിയായ ഓപ്പൺ ജിംനേഷ്യം, പാർക്ക് എന്നിവയുടെ നിർമ്മാണോദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ചിറ്റൂർ വടുതല പാലത്തിന് സമീപമാണ് നിർമ്മാണം. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽനിന്നും 50 ലക്ഷം രൂപ ഇതിനായി അനുവദിച്ചട്ടുണ്ട് .ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് , കൗൺസിലർ ഹെൻറി ഓസ്റ്റിൻ, വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, ഷിമ്മി ഫ്രാൻസിസ് , ഷീബ കെ .പി ,പഞ്ചായത്ത് മെമ്പർമാരായ രാജു അഴീക്കകത്ത് ,ലിസി വാര്യത്ത് (വികസനം) പഞ്ചായത്ത് മെമ്പർമാരായ ലില്ലി ടീച്ചർ,മിനി വർഗീസ് എന്നിവർ സംസാരിച്ചു.