മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിന്റെ കീഴിലുള്ള തൃക്കളത്തൂർ ഫാമിലി ഹെൽത്ത് സെന്ററിൽ നേത്ര ചികിത്സയും പാലിയേറ്റീവ് ശുശ്രൂഷയും തടസപ്പെടാതിരിക്കാൻ താത്കാലിക ജീവനാക്കാരെ നിയമിക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചതായി പ്രസിഡന്റ് മാത്യൂസ് വർക്കി അറിയിച്ചു. ഒപ്‌റ്റോമെടിസ്റ്റ് , ലാബ് ടെക്‌നീഷ്യൻ, പാലിയേറ്റീവ് നഴ്‌സ് , ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെയാണ് നിയമിക്കുന്നത്. നേത്ര പരിശോധനയ്ക്കായി ഇവിടെ കിടപ്പുരോഗികൾക്കുവേണ്ടിയുള്ള പാലിയേറ്റീവ് ചികിത്സയും ലാബ്പ്രവർത്തനവും മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ജീവനക്കാരെ നിയമിക്കുന്നതെന്ന് മാത്യൂസ് വർക്കി അറിയിച്ചു.