കോലഞ്ചേരി: ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി. മഴുവന്നൂരിൽ ഡി.സി.സി ജനറൽ സെക്രട്ടറി സി.പി. ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ഒ. പീ​റ്റർ അദ്ധ്യക്ഷനായി. മാത്യു കുരുമോളത്, അരുൺ വാസു, ജെയിംസ് പാറക്കട്ടേൽ, എൽദോ പോൾ എന്നിവർ സംസാരിച്ചു.
ഐക്കരനാട് ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി. സ്‌കറിയ അദ്ധ്യക്ഷനായി. ബിനീഷ് പുല്യാട്ടേൽ, വി.എം.ജോർജ്, എ.വി. പൗലോസ് എന്നിവർ സംസാരിച്ചു.