meet
ലൈബ്രറി ആൻഡ് ആർട്ട്സ് ക്ലബ്ബ് കല്ലാലയിൽ നടന്ന ജനകീയ വികസന വിജ്ഞാനോത്സവം ജിനേഷ് ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: ലൈബ്രറി ആൻഡ് ആർട്സ് ക്ലബ് കല്ലാലയുടെ ആഭിമുഖ്യത്തിൽ ജനകീയ വിജ്ഞാജനോത്സവം കുളിരാംതോടു വച്ചു നടന്നു. ലൈബ്രറി പ്രസിഡന്റ്‌ എം. വി. ബിജു അദ്ധ്യക്ഷത വഹിച്ച യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജിനേഷ് ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ നീതു വിക്രമൻ വിഷയവതരണം നടത്തി. സെക്രട്ടറി റ്റി.കെ.സാജു,ഒ.കെ. ബാബു, സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.