തൃക്കാക്കര : രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച 16-ാമത് മാനേജ്മെന്റ് ഫെസ്റ്റ് ഇൻഫ്‌ളോറെ സമാപിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച ആറ് ദിവസം നീണ്ടുനിന്ന ഫെസ്റ്റിൽ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ബന്നേർഘട്ട ക്യാമ്പസ്, ബാംഗ്ലൂർ ഓവറോൾ ചാമ്പ്യന്മാരായി. രാജഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ റവ. ഫാ. ഡോ. ജോസ് കുര്യേടത്ത് സി.എം.ഐ മുഖ്യ അതിഥിയായ സമാപന ചടങ്ങിൽ പ്രമുഖ സിനിമാ താരം അജു വർഗ്ഗീസ് വിശിഷ്ടാതിഥിയായി.