കളമശേരി : വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിൽ പൊന്നാരിമംഗലം ടോൾ പ്ളാസയിൽ മുളവുകാട്, ചേരാനല്ലൂർ, കടമക്കുടി പഞ്ചായത്ത് നിവാസികളെ ടോൾ പിരിവിൽ നിന്നും ഒഴിവാക്കിയ നടപടി തുടരാൻ തീരുമാനിച്ചതോടെപ്പം സൗജന്യ ഫാസ്ടാഗ് നൽകുന്നതിന് ഏലൂർ നഗരസഭയെ കൂടി ഉൾപ്പെടുത്താൻ ധാരണയായി. ജില്ലാ കളക്ടർ എസ്. സുഹാസ് അദ്ധ്യക്ഷനായ യോഗത്തിലാണ്‌ തീരുമാനിച്ചത്.

യോഗത്തിൽ എം.പി. ഹൈബി ഈഡൻ, എം.എൽ.എമാരായ എസ്.ശർമ്മ, ടി.ജെ.വിനോദ്, വിവിധ പഞ്ചായത്തുകളുടെയും നഗരസഭയുടെയും അദ്ധ്യക്ഷന്മാരായ എ .ഡി .സുജിൽ, വി .എസ്. അക്ബർ, കെ .ജി .രാജേഷ്, മേരി വിൻസന്റ്, സമരസമിതി പ്രതിനിധി എം.എം. ലോറൻസ്, നാഷണൽ ഹൈവേ അതോറിട്ടി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.