ആലുവ: കീഴ്മാട് ഗ്രാമപ്പഞ്ചായത്തിനെ തരിശ് രഹിത പഞ്ചായത്താക്കുന്നതിനായി രണ്ട് കോടി രൂപ ചെലവിൽ 'ജീവനം' പദ്ധതിക്ക് ബഡ്ജറ്റിൽ നിർദ്ദേശം. സേവന മേഖലയിൽ 8.54 കോടി, ഉൽപ്പാദന മേഖലയിൽ 1.13 കോടി, പശ്ചാത്തല മേഖലയിൽ 4.56 കോടി രൂപയും വകയിരുത്തി.

27.99 കോടി രൂപ വരവും 26.93 കോടി ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ അവതരിപ്പിച്ചത്. പ്രസിഡൻറ് സതി ലാലു അദ്ധ്യക്ഷത വഹിച്ചു. ലൈഫ് ഭവന പദ്ധതിയിൽ ജനറൽ വിഭാഗത്തിന് മേക്കരംകുന്നിൽ ഭവന സമുച്ചയന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 50 ലക്ഷം, പട്ടികജാതി ഭവന സമുച്ചയ നിർമ്മാണത്തിന് 50 ലക്ഷം, ക്ലീൻ കീഴ്മാട് മാലിന്യ സംസ്‌ക്കരണത്തിന് 1.18 കോടി, ഫുട്‌ബോൾ ടർഫിനായി 40 ലക്ഷം രൂപയും നീക്കിവച്ചു.