bms
കെ.എസ്.ടി എംപ്ലോയീസ് സംഘ് നടത്തിയ പ്രതിഷേധ പ്രകടനം

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ഒമ്പത് വർഷമായി ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിലും സ്വിഫ്റ്റ് കമ്പനി രൂപീകരണത്തിനെതിരെയും പ്രതിഷേധിച്ച് ഇന്ന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ (ബി.എം.എസ്) നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധപ്രകടനം കെ.എസ്.ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി എം.ആർ രമേശ് കുമാർ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് എറണാകുളം മേഖലാ പ്രസിഡന്റ് സി.എൽ അഭിലാഷ്, കെ.എസ് സബിൻ തുടങ്ങിയവർ സംസാരിച്ചു.