santhi
ശാന്തി

ആലുവ: ബസിൽ യാത്രക്കാരിയായ വീട്ടമ്മയുടെ പേഴ്‌സ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച രണ്ടു സ്ത്രീകളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലം സ്വദേശികളായ കാവേരി (22), ശാന്തി (28) എന്നിവരെയാണ് മെട്രോ സ്റ്റേഷൻ പരിസരത്തെ ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. ബൈപാസിൽ വച്ച് ബസിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ പണവും, രേഖകളും അടങ്ങിയ പേഴ്‌സ് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.