തൃക്കാക്കര: വാഴക്കാല കൈരളി വായനശാലയുടെ ആഭിമുഖ്യത്തിൽ ജനകീയ വികസന വിജ്ഞാനോത്സവം സംഘടിപ്പിച്ചു. വായനശാലാ പ്രസിഡന്റ് വി. ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൃക്കാക്കര നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി ഉദ്ഘാടനം ചെയ്തു. സെമിനാറിൽ മീനു സുകുമാരൻ വിഷയമവതരിപ്പിച്ചു. ഗ്രന്ഥശാലാസംഘം തൃക്കാക്കര നേതൃസമിതി കൺവീനർ കെ.എസ്. രാജീവ്,വായനശാലാ സെക്രട്ടറി റൈജു മലമേൽ എന്നിവർ സംസാരിച്ചു.