kklm
കൂത്താട്ടുകുളത്ത് നടന്ന അടുപ്പ് കൂട്ടി സമരം സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം:പാചക വാതകം, പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് കൂത്താട്ടുകുളത്ത്
നടന്ന അടുപ്പ് കൂട്ടി സമരം സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. പിറവം മണ്ഡലത്തിൽ 748 കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്. ലോക്കൽ സെക്രട്ടറി എം .ആർ സുരേന്ദ്രനാഥ്
അദ്ധ്യക്ഷനായി.വ്യാപരി വ്യവസായി സമിതി പ്രസിഡന്റ് ബസന്ത് മാത്യു വ്യാപരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ വന്നിലം സമിതി അംഗങ്ങളായ ലതിക രജീഷ്, ഷൈജു ജോസഫ്, യൂണിറ്റ് ട്രഷറർ രാജപ്പൻ,യൂണിറ്റ് വൈസ് പ്രസിഡന്റ് ജോസ് തോമസ്‌ തുടങ്ങിയവർ സംസാരിച്ചു.