കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സാമൂഹ്യശാസ്ത്ര കേന്ദ്രവും കേരള ശാസ്ത്ര പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയും ചേർന്ന് കേരളത്തിലെ അംഗീകൃത പ്രൈമറി/ ഹൈസ്‌കൂൾ/ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകർക്ക് (വൊക്കേഷണൽ, ടെക്‌നിക്കൽ സ്‌കൂളുകൾ ഉൾപ്പടെ) സംസ്ഥാനതല ചെറുശാസ്ത്ര വീഡിയോ ഓൺലൈൻമത്സരം സംഘടിപ്പിക്കുന്നു. പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 25000 രൂപ വീതമുള്ള ഒന്നാം സമ്മാനങ്ങളും 15000 രൂപ വീതമുള്ള രണ്ടാം സമ്മാനങ്ങളും 10000 രൂപ വീതമുള്ള മൂന്നാം സമ്മാനങ്ങളും നൽകും. കൂടാതെ 5000 രൂപയുടെ പ്രോത്സാഹന സമ്മാനങ്ങളും പങ്കെടുക്കുന്നവർക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകളും ലഭിക്കും. ശാസ്ത്ര, ഗണിത വിഷയങ്ങളുടെ സിലബസ് അടിസ്ഥാനമാക്കി 2021 ജനുവരി 1ന് ശേഷം പൂർത്തിയാക്കിയ പരമാവധി 10 മിനിട്ട് ദൈർഘ്യമുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുക. താത്പര്യമുള്ളവർ 28ന് മുൻപ് www.c-sis.org അല്ലെങ്കിൽ www.luca.co.in എന്നീ വെബ്‌സൈറ്റുകൾ മുഖേന രജിസ്റ്റർ ചെയ്യണം. മാർച്ച് 10നകം മത്സരത്തിനായുള്ള വീഡിയോ അപ്‌ലോഡ് ചെയ്യണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.