vk-ibrahimkunj-mla
നവീകരിച്ച ഉളിയന്നൂർ ചേരിക്കവല ഏലൂക്കര ഫെറി റോഡ് വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഉളിയന്നൂർ ചേരിക്കവല - ഏലൂക്കര ഫെറി റോഡ് എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച 65 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു. നവീകരണം പൂർത്തിയായ റോഡ് വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പള്ളി, ആലങ്ങാട് ബ്ലോക്ക് അംഗം സുനിൽ കുമാർ, വാർഡ് അംഗം സിയാദ് പറമ്പത്തോടത്ത്, ഏലൂക്കര സഹകരണ ബാങ്ക് പ്രസിഡന്റ് സൈദ്കുഞ്ഞ് ഏലൂക്കര, ഷമീർ കുറുപ്പത്, കെ.ഐ. കബീർ, കെ.എ. ശിഹാബ്, അബ്ദുൽ ആസീസ്, കുഞ്ഞുമുഹമ്മദ്, പി.എ. ഷാജഹാൻ, സിദ്ധീഖ് കാരക്കാടാൻ എന്നിവർ സംസാരിച്ചു.