temple
രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് എടയപ്പുറം ശ്രീ ഗൗരിശങ്കര ക്ഷേത്ര കമ്മിറ്റിയുടെ ധനസഹായം പ്രസിഡന്റ് കെ.സി. ശ്രീകുമാറിൽ നിന്നും കീഴ്മാട് രാമക്ഷേത്ര നിർമ്മാണ നിധി പ്രമുഖ് ലാൽജി സംഭാവന ഏറ്റുവാങ്ങുന്നു

ആലുവ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് എടയപ്പുറം തച്ചനാംപാറ ശ്രീ ഗൗരിശങ്കര ക്ഷേത്ര കമ്മിറ്റി ധനസഹായം നൽകി. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.സി. ശ്രീകുമാറിൽ നിന്നും കീഴ്മാട് രാമക്ഷേത്ര നിർമ്മാണ നിധി പ്രമുഖ് ലാൽജി സംഭാവന ഏറ്റുവാങ്ങി. സെക്രട്ടറി വിദ്യാ ബൈജു, ട്രഷറർ ടി.പി. സന്തോഷ്, അംബിക വിശ്വൻ എന്നിവരും സംബന്ധിച്ചു.