പൂക്കാട്ടുപടി: കേരളത്തിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ. പണിക്കർ പുരസ്‌ക്കാരം ലഭിച്ച സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധനെ പുക്കാട്ടുപടി വള്ളത്തോൾ സ്‌മാരക വായനശാല അനുമോദിച്ചു.
വായനശാലയിൽ നടന്ന ചടങ്ങ് കുന്നത്തുനാട് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. വായനശാല സംഘടിപ്പിച്ച യു.പി. സ്‌കൂൾ വായനമത്സര വിജയികളായ ഉൾമാനുൽ ഫാരിസ്, സ്വേത മഹേഷ്, നവീൻ പി.എസ് എന്നിവരെ അനുമോദിച്ചു. പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, ജോയിന്റ് സെക്രട്ടറി മഹേഷ് മാളിയേക്കപ്പടി എന്നിവർ സംസാരിച്ചു.