കൂത്താട്ടുകുളം: എറണാകുളം ജില്ലാ ലോട്ടറി ഏജന്റ് സെല്ലേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ വാഹന പ്രചരണ ജാഥക്ക് കൂത്താട്ടുകുളത്ത് സ്വീകരണം നൽകി. അന്യസംസ്ഥാന ബിനാമി ലോട്ടറി ബഹിഷ്കരിക്കുക, കേരള സംസ്ഥാന ലോട്ടറി സംരക്ഷിക്കുക, ലോട്ടറി നടത്തിപ്പിന് ചുമതല സംസ്ഥാന ഗവൺമെന്റുകൾക്ക് കൈമാറുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളുന്നയിച്ച് യൂണിയൻ ജില്ലാ സെക്രട്ടറി പി.എസ് മോഹനൻ ജാഥാ ക്യാപ്ടനായ വാഹന പ്രചരണ ജാഥയ്ക്ക് കൂത്താട്ടുകുളത്ത് സ്വീകരണം നൽകി. ജാഥാ വൈസ് ക്യാപ്ടൻ കെ എം ദിലീപ്, ജാഥാ മാനേജർ കെ മുരുകൻ സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് സണ്ണി കുര്യാക്കോസ് ,സി.പി.എം ലോക്കൽ സെക്രട്ടറി എം.ആർ. സുരേന്ദ്രനാഥ്,സിന്ധു ഗോപിനാഥ് സതീശൻ.കെ., എസ്. അഫ്സൽ , യൂണിയൻ മേഖല ഭാരവാഹികളായ സി.എൻ. വാസു ,സൂരജ്. പി.ജോൺ എന്നിവർ സംസാരിച്ചു.