പറവൂർ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ പ്രചരണാർത്ഥം നിയോജകമണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ പറവൂരിൽ വിളംബരയാത്ര നടത്തി. മൂത്തകുന്നത്ത് നിന്നാരംഭിച്ച യാത്ര ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു ഫ്ലാഗ് ഒഫ് ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്. സജി, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമാദേവി തോട്ടുങ്കൽ, സോമൻ ആലപ്പാട്ട് എന്നിവർ സംസാരിച്ചു. വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം, പറവൂർ മുനിസിപ്പാലിറ്റി, ഏഴിക്കര, കോട്ടുവള്ളി എന്നീ പഞ്ചായത്തുകളിൽ പര്യടനം നടത്തി വരാപ്പുഴയിൽ സമാപിച്ചു.
സമാപനസമ്മേളനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ രഞ്ജിത്ത് മോഹൻ, ഹരേഷ് വെണ്മനശേരി, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിന്ധു നാരായണൻകുട്ടി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.എ. സന്തോഷ്‌കുമാർ, ടി.എ. ദിലീപ്, സാജിത അഷറഫ്, സുധാചന്ദ്, വരാപ്പുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.എം. അനിൽകുമാർ, ഷീല അശോകൻ എന്നിവർ സംസാരിച്ചു.