പറവൂർ: ചേന്ദമംഗലം മാട്ടുപുറം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. 69.44 സെന്റ് സ്ഥലമാണ് അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഏറ്റെടുക്കേണ്ടിവരിക. മാട്ടുപുറം - ചേന്ദമംഗലം പാലം നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ച് പ്രാരംഭപ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.